Asianet News MalayalamAsianet News Malayalam

ദില്ലി കലാപ കുറ്റപത്രം: യെച്ചൂരിയെ അടക്കം പെടുത്തിയത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനെന്ന് ചെന്നിത്തല

കുറ്റപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ട്വിറ്ററിലൂടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

Ramesh Chenithala on delhi riots-delhi-police-about-supplementary-charge-sheet-name-included-yechury
Author
Thiruvananthapuram, First Published Sep 13, 2020, 12:20 AM IST

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ട്വിറ്ററിലൂടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

സംഭവം ദൌര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ചെന്നിത്തല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,  സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ് എന്നിവരുടെ പേര് പരാമര്‍ശിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ദില്ലി പൊലീസിന്‍റെ ശ്രമമാണെന്ന് കുറ്റപ്പെടുത്തി. 

അതേ സമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രത്തില്‍ വിശദീകരണവുമായി ദില്ലി പൊലീസ്. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതി സമരം സംഘടിപ്പിച്ചവരുടെ പേരുകൾ ഒരു പ്രതി മൊഴി നൽകിയതെന്നും അക്കാര്യമാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ദില്ലി പൊലീസ് പറയുന്നു.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.
 

Follow Us:
Download App:
  • android
  • ios