Asianet News MalayalamAsianet News Malayalam

സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കമെന്ന് ചെന്നിത്തല; ഗവർണറെ കാണും

മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ പേടിക്കുന്നത്? ഇതിൽ നിന്നു സർക്കാർ പിന്തിരിയണം. എഫ്‌സിആർഎ നിയമപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്

Ramesh chennithala accuses LDF govt ordinance CBI governor
Author
Thiruvananthapuram, First Published Sep 29, 2020, 3:06 PM IST

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഓർഡിനൻസ് ഇറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഓർഡിനൻസിനെതിരെ ആദ്യം ഗവർണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ പേടിക്കുന്നത്? ഇതിൽ നിന്നു സർക്കാർ പിന്തിരിയണം. എഫ്‌സിആർഎ നിയമപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അന്വേഷണത്തെ തടസപ്പെടുത്താനാണ് നീക്കം. നിയമ വിരുദ്ധമായ നടപടികളാണ് സർക്കാർ ചെയ്യുന്നത്. എല്ലാ അഴിമതിക്കാരും കുടുങ്ങും എന്നതിനാലാണ് ഈ നീക്കം. മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്. ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് എല്ലാവരെയും വെടിവെച്ച് കൊല്ലാൻ സർക്കാരിന് അധികാരം നൽകിയതാരാണ്? മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് കേസ് തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios