ഗവർണർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നിൽക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു.
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിരുകടക്കുന്നുവെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സാധാരണ രാഷ്ട്രീയക്കാരനെ പോലെ ഗവർണർ പ്രവർത്തിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഗവർണർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നിൽക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം. ഗവർണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുള്ള അധികാരത്തിനുമേൽ ആർക്കും ഇടപെടാൻ അവകാശമില്ല. സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ വികാരം ആണ് നിയമസഭാ പ്രകടിപ്പിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലാ അടിസ്ഥാനത്തിൽ യുഡിഎഫ് ജനുവരി 30 മനുഷ്യ ഭൂപടം തീര്‍ക്കും. വിപുലമായ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
