മുസ്ലീം ലീഗ് യുഡിഎഫിന്‍റെ രണ്ടാം കക്ഷിയാണ്. അവരുമായുള്ള ചര്‍ച്ച വര്‍ഗ്ഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ശ്രമിക്കുകയാണ്. അത് വിലപ്പോകില്ല 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗിനെ മുൻ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും നടത്തുന്ന പ്രസ്താവനകൾ ഇതിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്ലീം ലീഗ് യുഡിഎഫിന്‍റെ രണ്ടാം കക്ഷിയാണ്. അവരുമായുള്ള ചര്‍ച്ച വര്‍ഗ്ഗീയവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവനും ശ്രമിക്കുകയാണ്. അത് വിലപ്പോകില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം