എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഷംസീറിന്‍റെ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിച്ചു; നിലപാട് തിരുത്തണമെന്ന് വിഡിസതീശന്‍

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്