ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരാളെയാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത്. പ്രതിപക്ഷം പറഞ്ഞു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയുകയാണ് ഇതിലൂടെയെന്നും ചെന്നിത്തല പറഞ്ഞു.  

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ സ്പീക്കർ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരാളെയാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത്. പ്രതിപക്ഷം പറഞ്ഞു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയുകയാണ് ഇതിലൂടെയെന്നും ചെന്നിത്തല പറഞ്ഞു. 

ഇന്നലെയാണ് ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ അതീവ രഹസ്യമായാണ് 5 മണികൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. തനിക്ക് ഡോളര്‍ കടത്തുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്നയും സരിതുമായും സൗഹൃദ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് സ്പീക്കർ കസ്റ്റംസിന് നല്‍കിയ മറുപടിയെന്നാണ് വിവരം.