തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവര്‍ത്തകരായ അലനും താഹയുമാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്താൻ പാകത്തിൽ എന്ത് തെളിവാണ് ഈ ചെറുപ്പക്കാര്‍ക്ക് എതിരെ ഉള്ളത്. തെളിവ് ഉണ്ടെന്ന് പറയുന്നതല്ലാതെ അത് പുറത്ത് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പൊതു സമൂഹത്തോട് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, 

രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തി അവരെ എൻഐഎയുടെ കയ്യിലെത്തിച്ചതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി വിജയൻ സര്‍ക്കാരിനും കേരളാ പൊലീസിനും ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം: അലനും താഹയും...