വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ മറവിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാന്‍ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം : വഴിയോര വിശ്രമകേന്ദ്രം പദ്ധതിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതായും ചെന്നിത്തല ആരോപിച്ചു. പദ്ധതി നടപ്പാക്കുന്ന റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാരിന് കീഴിലുള്ള ഓക്കില്‍ ലിമിറ്റഡിന്‍റെ ഓഹരിയെന്നുമാണ് ചെന്നിത്തലയുടെ വാദം.
ദേശീയപാത കടന്നു പോകുന്ന കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യകേന്ദ്രം ഒരുക്കുന്നതാണ് പദ്ധതി. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് ലിമിറ്റഡ് അഥവാ ഓക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓക്കിലിന് കീഴില്‍ നടത്തിപ്പിനായി റസ്റ്റ് സ്റ്റോപ് കമ്പനി വേറെയുമുണ്ട്. രമേശ് ചെന്നിത്തലയുടെ തുറന്ന കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നത് 100 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് ഓക്കിലെന്നാണ്. റെസ്റ്റ് സ്റ്റോപ്പ് കമ്പനിയുടെ 100 ശതമാനം ഓഹരിയും ഓക്കില്‍ ലിമിറ്റഡിന്‍റെതെന്നും. എന്നാല്‍ ഇത് രണ്ടും തെറ്റാണെന്നും റസ്റ്റ് സ്റ്റോപ്പ് കമ്പനിയില്‍ 74 ശതമാനം നിക്ഷേപം വിദേശമലയാളികളുടേതാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.
കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ബുധനാഴ്ച
സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുമെന്ന തന്‍റെ ആശങ്ക ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണമെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് നിര്‍മാണം കമ്പനിക്ക് വായ്പയെടുക്കാന്‍ ഇളവുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി കത്തിലുണ്ട്. എംഡിയുടെ നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിര്‍ത്തിയാവണം പദ്ധതിയെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.
ബിബിസിക്കെതിരെ നടപടിയുമായി കേന്ദ്രം; ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തു


