Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരായ ഡിജിറ്റൽ പ്രതിരോധം; വ്യക്തി വിവരം വിൽക്കുന്ന ശുദ്ധ തട്ടിപ്പെന്ന് ചെന്നിത്തല

 കമ്പനിയെ തെരഞ്ഞെടുത്ത മാനദണ്ഡമെന്താണ്? ടെൻഡർ വിളിച്ചിട്ടുണ്ടോ? മുഖ്യമന്ത്രി എന്തുകൊണ്ട് ഇത് ജനങ്ങളിൽ നിന്ന് മറച്ചു വച്ചു ? രോഗികളുടെ വിവരം വിദേശ കമ്പനിക്ക് കൈമാറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും നടപടി ദുരൂഹമെന്നും ചെന്നിത്തല

ramesh chennithala alleged corruption in digital pass and mobile app for covid 19 prevention
Author
Trivandrum, First Published Apr 10, 2020, 2:40 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റൽ പാസും മൊബൈൽ അപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും അടക്കമുള്ള നടപടികളിൽ വമ്പൻ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ  മറവിൽ വ്യക്തി വിവരങ്ങൾ വിദേശ കമ്പനിക്ക് നൽകാനാണ് നീക്കം നടക്കുന്നത്. വാര്‍ഡ് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മുഴുവൻ സ്പ്രിംഗ്‌ളർ എന്ന അമേരിക്കൻ കമ്പനിയുടെ സൈറ്റിലേക്കാണ് പോകുന്നത്. ഇത് ദുരുപയോഗം ചെയ്യില്ലെന്ന് എന്തുറപ്പാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.വാണിജ്യ ആവശ്യത്തിന് ഡാറ്റാ നൽകില്ലെന്ന ഒരു ഉറപ്പും സര്‍ക്കാരിനില്ല. മാത്രമല്ല ഇത്തരം വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ച് വച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.   

മാത്രമല്ല അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് അഭിനയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ പരസ്യത്തിൽ എങ്ങനെയാണ് ഐടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍ അഭിനയിക്കുക. ഇത് അതീവ ഗുരുതരമായ സംഗതിയാണ്. പണം വാങ്ങിയാണെങ്കിലും അല്ലെങ്കിലും വ്യക്തി വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകുന്നതിൽ ക്രമക്കേട് ഉണ്ട്. ഐടി സെക്രട്ടറിയെ മാറ്റി നിര്‍ത്തി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, 

കൊവിഡിനെതിരായ മൂന്നാം ഘട്ട പ്രതിരോധമെന്ന പേരിലാണ് ഡിജിറ്റൽ പ്രതിരോധ നടപടികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന നിലയിൽ തുടക്കം മുതലെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു 

തുടർന്ന് വായിക്കാം; കൊവിഡിനെ തടുക്കാൻ ഡിജിറ്റ‌ൽ പാസ്, കേരളത്തിലേക്ക് വരുന്നവർക്ക് പ്രത്യേക സംവിധാനം...

 

Follow Us:
Download App:
  • android
  • ios