തിരുവനന്തപുരം: കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കൊവിഡ് വാക്സിൽ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം ചട്ടങ്ങൾ ലംഘിച്ച് ഉള്ളതാണ്. 

ബിഹാർ തെരഞ്ഞെടുപ്പിൽ വാക്‌സിൻ വാഗ്ദാനം ഉണ്ടായപ്പോൾ സീതാറാം യെച്ചൂരി ചട്ട ലംഘനം ആണെന്ന് നിലപാട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് കേരളത്തിൽ പ്രതിപക്ഷം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.