തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതര സംസ്ഥാനത്ത് കുടുങ്ങിയ സ്വന്തമായി വാഹനമില്ലാത്തവർ കേരളത്തിലേക്ക് കടക്കാന്‍ പാസിന് അപേക്ഷിക്കാൻ കഴിയാതെ ബുദ്ധിമുടുന്നുവെന്ന് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. കേരള സർക്കാരിന്‍റെ പക്കൽ ഇതര സംസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ ഇല്ല. എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയില്ല.

പാസ് കിട്ടാത്തവരും ഭക്ഷണം കിട്ടാത്തവരും കൈയ്യിൽ പണം തീർന്നെന്നും പറഞ്ഞുള്ള ഫോൺ സന്ദേശം തനിക്ക് ലഭിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അവരുടെ സാഹചര്യം പ്രയാസകരമാണ്. സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ, പ്രായമായർ അങ്ങിനെ ധാരാളം പേർ കുടുങ്ങി കിടപ്പുണ്ട്.
കോടതി ഇടപെട്ടതുകൊണ്ടാണ് ഇന്നലെ അൽപ്പം ആശ്വാസമുണ്ടായത്. പിറന്ന നാട്ടിൽ വരുന്ന കാര്യം ആർക്കും ചോദ്യം ചെയ്യാനാവില്ല

പാലക്കാട് അതിർത്തിയിൽ കുടുങ്ങിയവരെ സഹായിച്ചത് കോയമ്പത്തൂർ കലക്ടറാണ്. പാലക്കാട് കളക്ടർ അതിന് തയ്യാറായില്ല. പാസില്ലാതെ വരുന്നവരെ 14 ദിവസം നിർബന്ധിത ക്വാറന്‍റൈനില്‍ പോകണമെന്ന് മാത്രമേ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുള്ളൂ. എന്നാൽ സർക്കാർ പിന്നീട് നിലപാട് മാറ്റി, ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല എത്ര സംസ്ഥാനത്ത് എത്ര മലയാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് ഉണ്ടായിരുന്നെങ്കിൽ ഇവരെ തിരിച്ചെത്തിക്കാൻ നല്ല പദ്ധതി തയ്യാറാക്കാമായിരുന്നു.

സർക്കാർ നിർദ്ദേശം പാലിച്ച് കൊണ്ടുവന്നാൽ മതി. അതിർത്തിയിൽ രോഗ പരിശോധന നടത്തണം. ഇതിനൊന്നും ആരും എതിരല്ല.
രണ്ട് മാസമായി കുടുങ്ങിക്കിടക്കുന്ന പാവങ്ങൾ നാട്ടിൽ വരാൻ ആഗ്രഹിക്കുമ്പോൾ നിയമങ്ങളുടെ നൂലാമാല പറഞ്ഞ് തടയുന്ന നടപടി തെറ്റ്, മനുഷ്യത്വപരമല്ല സ്വന്തമായി വാഹനമുള്ളവർക്കേ പാസ് കൊടുക്കുന്നുള്ളൂ. മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ പ്രതിസന്ധി പരിഹരിക്കാമായിരുന്നു
സ്ഥിരമായി മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർ ഇപ്പോൾ ഇങ്ങോട്ട് വരില്ല. 

പല ആവശ്യങ്ങൾക്കായി പോയവരാണ് കുടുങഘ്ങിയത്. തിരികെ കൊണ്ടുവരേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തം. സർക്കാർ ഇതിൽ പരാജയപ്പെട്ടു.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് 366 ട്രെയിനുകളിൽ നാല് ലക്ഷം പേരെ കൊണ്ടുപോയി. ഒരാളെ പോലും നമ്മുടെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നില്ല. നാല് വിമാനത്താവളത്തിൽ ഒരുക്കിയ സംവിധാനങ്ങൾ ആറ് ചെക്പോസ്റ്റിൽ ഒരുക്കിയാൽ മതിയായിരുന്നു സംസ്ഥാന അതിര്‍ത്തികളില്‍.

ആറാം തീയതി സർക്കുലർ അനുസരിച്ച് ആളെ കടത്തിവിട്ടിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു കെഎസ്ആർടിസി ബസുകൾ ഓടിക്കണം. ഒരു ബസ് പോലും ഓടിക്കാൻ തയ്യാറായില്ല. സർക്കാരിന്റെ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ചെന്നൈ, ബോംബെ, ബെംഗളൂരു നഗരങ്ങളിൽ സർക്കാരിന്റെ ഒരു നോഡൽ ഓഫീസർ പോലും ഉണ്ടായില്ല. കേരളത്തിന്റെ ഹെൽപ് ഡസ്ക് തുടങ്ങിയത് ഇന്നലെ. കുടുങ്ങിയ മലയാളികൾക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. ചെക്പോസ്റ്റിൽ കുട്ടികളടക്കം വന്ന് കാത്തുകിടക്കുന്നു

അവിടെ ഇനിയെങ്കിലും സർക്കാർ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തേക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകല്‍ വിളിക്കുന്നു.  കേന്ദ്രം ട്രെയിൻ സർവീസ് തുടങ്ങുന്നെങ്കിൽ റെഗുലർ സർവീസ് നടത്തണം കേരളത്തിലേക്ക് ഒരു ട്രെയിൻ പോലും ഓടിച്ചില്ല. ഇനി സ്പെഷൽ ട്രെയിനിന്‍റെ ആവശ്യമില്ല ടിക്കറ്റിന്റെ പണം കൊടുക്കാമെന്ന് കെപിസിസി പറഞ്ഞു സംസ്ഥാനത്തോട് പറഞ്ഞിട്ട് കാര്യമില്ല.

കേരളത്തിൽ സ്പ്രിംക്ലറിന്‍റെ നേതൃത്വത്തിൽ പിആർ വർക്ക് നടക്കുന്നു. ലോകത്താകമാനം അസത്യം കലർന്ന വാർത്തകൾ കുത്തിനിറയ്ക്കാനുള്ള ശ്രമം അമേരിക്കൻ സെനറ്റർമാർ വരെ കേരളത്തെ പ്രശംസിക്കുന്നു യുഎൻ പോലുള്ള പുരസ്കാരങ്ങൾ നേടിയെടുക്കാനാണ് ശ്രമം പിആർ മാനേജ്മെന്റിനാണ് പ്രാധാന്യം കൊടുക്കുന്നത് ഇതുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനമില്ല. സമൂഹ്യ മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കുന്നു. സ്പ്രിംക്ലർ കമ്പനി കൊവിഡ് 19 ന് എന്ത് സംഭാവന ചെയ്തു? സർക്കാർ എന്തുകൊണ്ടാണ് വിശദീകരിക്കാത്തത്. ഹെലികോപ്റ്ററിന്റെ മഹത്വം പറയുന്നു. രണ്ട് മാസമായി ഇത് വെറുതെ കിടക്കുന്നു. നാല് കോടിയാണ് ഇതിന്റെ ചിലവ് ചെലവ് ചുരുക്കുകയാണ്. എന്നാൽ സർക്കാർ ഒരു ചെലവും ചുരുക്കിയിട്ടില്ല. സർക്കാരിന്റെ ധൂർത്ത് അതേപോലെ മുന്നോട്ട് പോകുന്നു

എയർ ആംബുലൻസ് എന്ന  യുഡിഎഫ് സർക്കാരിന്റെ പദ്ധതി തുടരേണ്ടെന്ന് ഈ സർക്കാർ തീരുമാനിച്ചു. ഒരു ലക്ഷം രൂപയ്ക്ക് നേവി ഹെലികോപ്റ്ററിൽ അവയവങ്ങൾ കൊണ്ടുപോകാനാവും. അതിന് കോടികൾ മുടക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.