തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന്
മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി ശങ്കർ റെ പറയുന്നു. ഈ അഭിപ്രായം തന്നെയാണോ പിണറായി വിജയനുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

ശബരിമലയിൽ ആചാരം സംരക്ഷിച്ച് യുവതികൾക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി ശങ്കർ റൈ പ്രതികരിച്ചിരുന്നു. ''ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം.അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തുടര്‍ന്നാണ് ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളിക്കുകയാണെന്നും വിഷയത്തില്‍ പിണറായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട്  ചെന്നിത്തല രംഗത്തെത്തിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം