Asianet News MalayalamAsianet News Malayalam

പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷം: സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല

കേരള ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.
 

ramesh chennithala reaction to periya case high court order
Author
Thiruvananthapuram, First Published Aug 25, 2020, 10:55 AM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. കൃപേഷ്, ശരത്ത് ലാൽ എന്നീ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ച കേസിൽ സിപിഎമ്മാണ് പ്രതിസ്ഥാനത്ത് ഉള്ളത്. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേര്‍ക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസവത്തിനും ശേഷമാണ് നിര്‍ണായക തീരുമാനം വരുന്നത്.

വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. 

Read Also: മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്, മുഖ്യമന്ത്രിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ട്: മുല്ലപ്പള്ളി...

 

Follow Us:
Download App:
  • android
  • ios