Asianet News MalayalamAsianet News Malayalam

'പാലായിലേത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി'; ജോസഫിനെ തള്ളി ചെന്നിത്തല

ജോസ് ടോം കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥി തന്നെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 

ramesh chennithala reaction to pj josephs statement on pala candidate jose tom
Author
Kottayam, First Published Sep 3, 2019, 3:03 PM IST

കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം യുഡിഎഫ് സ്വതന്ത്രന്‍ മാത്രമാണെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്‍റെ നിലപാടിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ജോസ് ടോം കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ത്ഥി തന്നെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 

പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ല, രണ്ടില ചിഹ്നം നല്‍കില്ല. അദ്ദേഹം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് പിന്തുണയ്ക്കും എന്നായിരുന്നു പി ജെ ജോസഫ് രാവിലെ പറ‌ഞ്ഞത്. 


 

Follow Us:
Download App:
  • android
  • ios