രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന വൈകിട്ടത്തെ വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡണ്ടായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെ സുധാകരനും പിണറായി വിജയനുമായി ബന്ധപ്പെട്ട വാക്പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെയാണെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

സുധാകരൻ വന്നതോടെ മുഖ്യമന്ത്രിക്ക് ഹാലിളകി. വിവാദം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി അക്രമിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കൾ വ്യക്തിപരമായ ആക്ഷേപം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താനെന്നും ചെന്നിത്തല വിശദീകരിച്ചു. 

രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന വൈകിട്ടത്തെ വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona