യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല

കാസര്‍കോട് : യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പുകഴ്ത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം സദുദ്ദേശത്തോടെയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും കൊവിഡ് കാലത്തും നാട്ടിൽ സജീവമായത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നുമായിരുന്നു യൂത്ത് കോൺഗ്രസ്‌ കാസർകോട് ജില്ലാ സമ്മേളനത്തിൽ ചെന്നിത്തലയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കി പ്രവ‍ത്തിക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ 'കെയർ' ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

' പിണറായിക്ക് മടിയിൽ കനം; പ്രിസാഡിയോ കമ്പനിയുമായി എന്ത് ബന്ധം? മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ: സതീശൻ

ഡിവൈഎഫ്ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല; നന്ദി പറഞ്ഞ് എഎ റഹീം

YouTube video player