എറണാകുളത്ത് മദ്യപിച്ച് വണ്ടി ഓടിച്ച 29 സ്കൂൾ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. മദ്യപിച്ച് സ്കൂൾ വണ്ടി ഓടിക്കുന്നത് അനുവദിക്കില്ല. നാളെ തമിഴ് നാട് മുഖ്യമന്ത്രി വിജയ്‍യെ കാണുമെന്നും ഓപ്പറേഷൻ തൂഫാന് പിന്തുണ തേടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

കൊച്ചി: നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് വിദ്യാർത്ഥികളോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാക്കനാട് രാജഗിരി സ്കൂളിൽ തൂഫാൻ വാരിയർ പരിപാടിയിൽ പ്രസം​ഗിക്കവേയാണ് രമേശ് ചെന്നിത്തല വിദ്യാർത്ഥികളെ മോ​ഹൻലാൽ ഡയലോ​ഗിന്റെ അകമ്പടിയോടെ അഭിസംബോധന ചെയ്തത്. കേരളത്തിൽ ലഹരി വ്യാപനം ഭീകരമാണെന്നും കുഞ്ഞുങ്ങളുടെ ജീവനും ജീവിതവും നശിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും ഭീകര അവസ്ഥയെന്ന് തൂഫാൻ തുടങ്ങുമ്പോൾ കരുതിയിരുന്നില്ല. യഥാർത്ഥ ചിത്രം ഇപ്പോൾ പുറത്തുവരുന്നു. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരും. സ്കൂൾ പരിസരത്ത് ലഹരി വിൽപ്പന കർശനമായി തടയും. വഴിയിൽ വച്ച് ആരെങ്കിലും മിഠായി നൽകിയാൽ വാങ്ങരുതെന്നും കുട്ടികളോട് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മയക്കുമരുന്ന് ഉപയോഗിച്ചാൽ അമ്മയാരാണ്, പെങ്ങൾ ആരാണ് എന്ന ചിന്ത നശിക്കുന്നു. ജെൻസിക്ക് പറ്റുന്ന പൊലീസിനെ രൂപപ്പെടുത്താനാണ് ശ്രമമെന്നും പൊലീസുകാർ ചങ്ങാതിമാരെപോലെയാകണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾ എല്ലാവരും പ്രശ്നക്കാരല്ലെന്നും അവരുടെ സേവനം ചെറുതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളത്ത് മദ്യപിച്ച് വണ്ടി ഓടിച്ച 29 സ്കൂൾ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. മദ്യപിച്ച് സ്കൂൾ വണ്ടി ഓടിക്കുന്നത് അനുവദിക്കില്ല. നാളെ തമിഴ് നാട് മുഖ്യമന്ത്രി വിജയ്‍യെ കാണുമെന്നും ഓപ്പറേഷൻ തൂഫാന് പിന്തുണ തേടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.