കോഴിക്കോട്: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെഎസ്എഫ് ഇയിലെ അഴിമതിയിൽ അന്വേഷിക്കുമ്പോൾ അതിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രോക്ഷംകൊള്ളുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

ചിട്ടി ക്രമക്കേട്; 35 കെഎസ്എഫ്ഇ ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി, വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും

ലക്ഷക്കണക്കിന് ആളുകൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അതിന്റെ വിശ്വാസ്യത കണക്കിലെടുത്താണ് ജനങ്ങൾ ഇടപാടുകൾ നടത്തുന്നത്. ഗുരുതര അഴിമതിയാണ് നടന്നത്. കെഎസ്എഫ്ഇ അഴിമതിയിൽ അന്വേഷണം വേണമെന്നും  മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കെഎസ്എഫ്ഇയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്; ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി, പിന്നാലെ രാഷ്ട്രീയ വിവാദം

'മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കമാണ് സിപിഎമ്മിൽ നടക്കുന്നത്. കെ റെയിൽ പദ്ധതിക്കു പിന്നിലും അഴിമതിയാണ്. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തിൽ നടക്കുന്നത് എൽഡിഫ്-യുഡിഎഫ് പോരാട്ടമാണ്. ബിജെപി ചിത്രത്തിലില്ല. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ബിജെപിയിൽ നടക്കുന്നത് തമ്മിലടി മാത്രമാണ്'. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ ബിജെപി അപ്രസക്തമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.