തിരുവനന്തപുരം: ജനതാ കർഫ്യുവിനോട് എല്ലാരും സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച ജനത കര്‍ഫ്യൂവിന് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചത്. നാളെ എല്ലാവരും വീട്ടിലിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു. കൊവിഡ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പക്ഷെ അതൊരു ആഘോഷമാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചു. 

Read More: ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കണമെന്നും ലൈവില്‍ അമൃത സുരേഷ്

അതേ സമയം ജനത കര്‍ഫ്യൂമായി കേരളം സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. വീട്ടില്‍ കഴിയുന്ന മലയാളികള്‍ ഈ ദിനം വീടും പരിസരലും ശുചീകരിക്കാന്‍ ചിലവഴിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും സമയം കണ്ടെത്തണമെന്ന് മുഖ്യമന്ത്രിയും അഭ്യര്‍ത്ഥിച്ചു. നാളെ പതിവ് വാര്‍ത്ത സമ്മേളനം  ജനത കര്‍ഫ്യൂവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More: കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ? പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരമറിയിക്കാം

നേരത്തെ സമൂഹത്തിന്‍റെ വിവിധതുറകളില്‍ നിന്നുള്ളവര്‍ ജനത കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ജനത കര്‍ഫ്യൂവില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ടു. കേരളത്തില്‍ പൊതു സ്വകാര്യ ഗതഗതവും, വ്യാപര സ്ഥാപനങ്ങളും ജനത കര്‍ഫ്യൂവിന് ഐക്യം പ്രഖ്യാപിച്ച് നിലയ്ക്കും.