കൊച്ചി: ഐ ഫോണ്‍ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് ഇന്ന് വക്കീൽ നോട്ടീസ് അയക്കും. സ്വപ്ന സുരേഷിൻറെ നിർദ്ദേശ പ്രകാരം വാങ്ങിയ ഐ ഫോണുകളിൽ ഒന്ന് പ്രതിപക്ഷ നേതാവിന് നൽകിയെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സന്തോഷ് ഈപ്പൻ പരാമർശിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 

സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ ഫോണുകള്‍ ആരൊക്കെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആവശ്യം പൊലീസ് നിരസിച്ചതോടെയാണ് മറ്റ് നിയമനടപടികളിലേക്ക് ചെന്നിത്തല നീങ്ങുന്നത്.

ഹൈക്കോടതിയെ സമീപിക്കോനോ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സിജെഎം കോടതിയെ സമീപിക്കാനോ ആണ് പ്രതിപക്ഷ നേതാവിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.