കണ്ണൂർ സർവകലാശാല നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മെയ് അഞ്ചിലേക്ക് മാറ്റിവച്ചു.

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി (Eid holiday) പ്രഖ്യാപിച്ചു. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കം സഹകരണസ്ഥാപനങ്ങൾക്കും മറ്റു ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. ചെറിയ പെരുന്നാളിന് നേരത്തെ മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെ ഇന്നും വ്രതാനുഷ്ഠാനം നടത്തി നാളെയാവും സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഈ സാഹചര്യത്തിൽ നാളെ കൂടി സർക്കാർ അവധി പ്രഖ്യാപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെറിയ പെരുന്നാൾ പ്രമാണിച്ച് വിവിധ സർവകലാശാലകൾ പരീക്ഷൾ മാറ്റിവച്ചിട്ടുണ്ട് - 

  • കണ്ണൂർ സർവകലാശാല നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മെയ് അഞ്ചിലേക്ക് മാറ്റിവച്ചു.
  • മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3 ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 
  • പൊതു അവധി ആയതിനാൽ കുസാറ്റിൽ നടക്കാനിരുന്ന എല്ലാ പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.