തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തുമ്പ മുൻ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 

പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. രഹസ്യമൊഴി രേഖപ്പെടുത്തുന്ന തിയതി കോടതി തിങ്കളാഴിച്ച നിശ്ചയയ്ക്കും. വിവാഹ വാഗ്‌ദാനം നൽകി ജനുവരി 13 മുതൽ മെയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.