Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

rape attempt malabar medical state women's commission take cae against staff
Author
Kozhikode, First Published Nov 16, 2020, 4:03 PM IST

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലെ കൊവിഡ് സെൻ്ററിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വനിത കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിയുടെ പരാതി വാർത്തയായതിന് പിന്നാലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. രോഗിയുടെ പരാതിയിൽ നടപടി സ്വീകരിക്കാൻ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. 

Also Read: മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍റെ ശ്രമമെന്ന് പരാതി

യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം നേരത്തെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തും. 

Also Read: 'ഹലോ തൃപ്തയാണോ' എന്ന ചോദ്യത്തിൽ തുടക്കം, നാളെ നോക്കാമെന്ന് ഡോക്ടർമാർ; പീഡന ശ്രമത്തെ കുറിച്ച് പരാതിക്കാരി

Follow Us:
Download App:
  • android
  • ios