കോഴിക്കോട്: പീഡന കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു. മുക്കത്ത് സ്ത്രീയെ കെട്ടിയിട്ടു പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാനാണ് രക്ഷപെട്ടത്. കോഴിക്കോട് ഈസ്റ്റ്‌ ഹില്ലിലെ കോവിഡ് കെയർ സെന്ററിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.