റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്.വേടന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്. പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. വേടന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. കര്‍ശന വ്യവ്സഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. വേടനെ അറസ്റ്റു ചെയ്തതതില്‍ വനംവകുപ്പിനെതിരെ വ്യാപക വിമര്‍ശനവും തുടരുകയാണ്. വനം മന്ത്രിയടക്കം ഇന്നലെ മുൻനിലപാട് മാറ്റി റാപ്പര്‍ വേടനെ പുകഴ്ത്തി വാര്‍ത്താകുറിപ്പിറക്കിയിരുന്നു.

വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുപ്പിച്ചുകാട്ടിയെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനക്കിടെയും വേടനെതിരായ നടപടിയുമായി മുന്നോട്ടുപോവുകയാണ് വനംവകുപ്പ്.

YouTube video player