ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം.  

കൊച്ചി: വേടൻ്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരാതി അന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിച്ചതായിരുന്നു. ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാം. അത് തുടരും. സംഘപരിവാർ വിമർശനം അവർക്ക് മടുക്കുമ്പോൾ നിർത്തും. പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല. തന്നെ വിമർശിക്കുന്ന രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ട്. കേസുകൾ പരിപാടികളെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമമെന്നും വേടൻ പറഞ്ഞു. 

റൊമാൻസൊക്കെ കൊള്ളാം, പക്ഷേ ഫൈനടച്ചിട്ട് പോയാൽ മതി; കാറിന്റെ സൺറൂഫിന് മുകളിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം