Asianet News MalayalamAsianet News Malayalam

Bipin Rawat : ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്റെ കുറിപ്പ്, വന്‍ വിമര്‍ശനം

സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
 

Rasmitha Ramachandran Facebook post on Bipin Rawat, gets criticisms
Author
Thiruvananthapuram, First Published Dec 9, 2021, 3:14 PM IST

തിരുവനന്തപുരം: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ  (Bipin Rawat) ഹെലികോപ്ടര്‍ അപകട (Army helicopter crash)  മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്റെ (Rasmitha Ramachandran) ഫേസ്ബുക്ക് പോസ്റ്റ്(Facebook post). പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിനെതിരെ ചില കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. 

Rasmitha Ramachandran Facebook post on Bipin Rawat, gets criticisms

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റുകള്‍
 

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

 

How I remember Bipin Laxman Singh Rawat PVSM UYSM AVSM YSM SM VSM ADC!

It was bypassing the Constitutional concept that only the President of India is the SupremeCommander of forces in India that Mr. Rawat was appointed as the first Chief of Defence Staff of India having control over the three forces.

Also remember:

1. Rawat had awarded the Chief of Army Staff’s Commendation card two years ago to Major Leetul Gogoi for “sustained efforts” in counter insurgency operations. Gogoi was mired in a controversy in 2017 after tying a Kashmiri civilian to the front of his jeep, apparently in an attempt to prevent.

2. Rawat’s stance relating to disability pension also had sparked a row. He had warned soldiers who falsely call themselves ‘disabled’ and make their disability a way to earn extra money, through disability pension.

3. He believed that women in combat roles might complain about men peeping, while they changed clothes.

4. Rawat , while he was General, had wished stone pelters would fire weapons, so army could retaliate.

5. He had made acidic remarks against the protestors against CAA.

Death doesn't make a person holy!

Follow Us:
Download App:
  • android
  • ios