ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പടരാനിടയുള്ള സാഹചര്യത്തിൽ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ട് സ്പോട്ടുകൾ കണ്ടെത്തണം. നിരീക്ഷണം, പ്രതിരോധം എന്നിവ ഹോട്ട് സ്പോട്ടുകളിൽ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എലിപ്പനി ഭീഷണി കൂടുതലുള്ളത് 9 ജില്ലകളിലാണ്. കോഴിക്കോട് ഷിഗല്ല ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിൽ ഡെങ്കിപ്പനി.
താഴേത്തട്ടിൽ പ്രതിരോധ പ്രവർത്തനംം നേരത്തെ പ്രഖ്യാപിച്ചിട്ടും മുന്നേറാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം. സംസ്ഥാനത്ത് ഇതിനോടകം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. എലിപ്പനിയെന്ന് സംശയിക്കുന്ന മരണങ്ങൾ 56 ആണ്. 4 മാസത്തിനിടെ 492 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് കുന്ദമംഗലത്ത് ഒരാൾക്ക് മലേറിയയും സ്ഥീരികരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 450 കടന്നു. 4 മരണം. ഇതുവരെ മലേറിയ ബാധിച്ചത് 72 പേർക്കാണ്. സംസ്ഥാനത്ത് പേവിഷബാധയേറ്റ 5ൽ 5 പേരും മരിച്ചുവെന്ന കണക്കും ആശങ്കയുണ്ടാക്കുന്നു.
Read Also: കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വെള്ളമൊഴുക്കിന്റെ ആഘാതത്തില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വീട്ടിൽ ഉണ്ടായിരുന്നവർ ബന്ധു വീട്ടിലേക്കു മാറി.
