തിരുവനന്തപുരം: സരിത എസ്.നായർ ഉൾപ്പെടുന്ന തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി ടി.രതീഷ് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിലെ സിപിഐ സ്ഥാനാർത്ഥിയായിട്ടായിരുന്നു രതീഷ് മത്സരിച്ചത്. കേസിൽ പ്രതിയായ രതീഷിനെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

Read Also: തൊഴിൽത്തട്ടിപ്പിന് ആഴമേറെ; സരിത ഇടപെട്ടതിന് കൂടുതൽ തെളിവ്

സരിത എസ്.നായരുമായി ചേർന്നു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രതീഷ്. ബെവ്ക്കോ, കെടിഡിസി, ദേവസ്വം ബോർഡ് എന്നിവടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ സരിതയും ഇടനിലക്കാരും ചേർന്ന പണം തട്ടിയതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേർ മാത്രമാണ് പരാതിയുമായി ഇതുവരെ നെയ്യാറ്റിൻകര പൊലീസിനെ സമീപിച്ചത്. പണം തിരികെ നൽകാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടർന്നാണ് കേസ് നൽകിയതെന്നാണ് നെയ്യാറ്റിൻകര സ്വദേശികള്‍ പൊലീസിന് നൽകിയ മൊഴി. മറ്റൊരു പ്രതി ഷൈജുവിനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.