ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല.

തിരുവനന്തപുരം:ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു. 

രാവിലെ 8 മുതൽ ഒരു മണി വരെ 7 ജില്ലകളിൽ മാത്രമായി റേഷൻ സമയം ക്രമീകരിച്ചിരുന്നു. ഇവിടങ്ങളിൽ രാവിലെ മുതൽ തന്നെ ഇപോസ് പണി മുടക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബാക്കി 7 ജില്ലകളിൽ റേഷൻ വിതരണ സമയം.

Also Read:- വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo