Asianet News MalayalamAsianet News Malayalam

'സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ല':ആര്‍ബിഐ

കേരളത്തിലെ  1625 സഹകരണസംഘങ്ങള്‍ക്ക് ബാധകം.ആര്‍ബിഐ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

RBI rirection,primaray cooperative societies canot use the name Bank
Author
First Published Nov 9, 2023, 10:37 AM IST

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു.സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു .അതിന് സ്റ്റേ വാങ്ങിയിരുന്നു.പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐക്കെതിരെ സംസ്ഥാനം കോടതിയേയും സമീപിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം ഉന്നതരിലേക്ക്, സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇ ഡി നോട്ടീസ് 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 'നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്'; ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

Follow Us:
Download App:
  • android
  • ios