ഒരു മണിക്കൂർ ആയിരുന്നു സൂചനാ സമരം .ആശുപത്രി പ്രവർത്തനങ്ങളെ സൂചനാ പണിമുടക്ക് ബാധിച്ചില്ല.
തിരുവനന്തപുരം: ആർ സി സിയിൽ ഡോക്ടര്‍മാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരുടെ സമരം. ഒരു മണിക്കൂർ ആയിരുന്നു സൂചനാ സമരം. ആർ സി സി ഡയറക്ടർ ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചു. ആശുപത്രി പ്രവർത്തനങ്ങളെ സൂചനാ പണിമുടക്ക് ബാധിച്ചില്ല
ശമ്പള പരിഷ്കരണം നടപ്പാക്കുക,ആർസിസിയിലെ അക്കാദമിക് വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കുക,നഴ്സിങ് ജീവനക്കാരായ 171പേരുടെ കുടിശിക നൽകുക,സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സൂചന സമരം.
