ദില്ലി: പാലാ ഉപതെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പിസി തോമസ്. സ്ഥാനാര്‍ത്ഥിയാകാൻ താൽപര്യം ഉണ്ടെന്ന് എൻഡിഎ നേതൃത്വത്തെ അറിയിക്കുമെന്നും പിസി തോമസ് പറ‍ഞ്ഞു. എൻഡിഎക്ക് നല്ല വിജയ സാധ്യതയാണ് പാലാ മണ്ഡലത്തിലുള്ളത്. കേരളാ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ മുതലെടുക്കാൻ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളാ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങളെന്നും പിസി തോമസ് വിശദീകരിക്കുന്നു. 

റബ്ബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. അനുകൂല ഘടകങ്ങളെല്ലാം നേതൃത്വത്തെ ധരിപ്പിക്കുമെന്നും പിസി തോമസ് പറഞ്ഞു. പിസി ജോര്‍ജ്ജിന്‍റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിസി തോമസ് പറ‍ഞ്ഞു.