തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളഘടകം പ്രസിഡന്റ് സുനിൽ സി കുര്യൻ അന്തരിച്ചു. 50 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

സംസ്ഥാന ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നേതാവായിരുന്ന സുനിൽ സി കുര്യൻ കേരള സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. സിപിഎം വിട്ടു കോൺഗ്രസിലെത്തിയ കുര്യൻ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. പ്രശസ്ത നർത്തകി നീന പ്രസാദാണ് ഭാര്യ. സംസ്കാരം നാളെ വൈകിട്ട് കോട്ടയം പേരൂർ യാക്കോബായ പളളിയിൽ നടക്കും.