കേരളത്തിന്റെ വന, മൃഗ സംരക്ഷണം അറിയാൻ മനേകാ ഗാന്ധിയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു എന്നും മന്ത്രി കത്തിൽ പറയുന്നു. വെള്ളനാട് കരടി കിണറ്റിൽ വീണ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന മനേകാഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്ന് വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മനേകാഗാന്ധിക്ക് കത്തയച്ച് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വന, മൃഗ സംരക്ഷണം അറിയാൻ മനേകാ ഗാന്ധിയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. വെള്ളനാട് കരടി കിണറ്റിൽ വീണ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി കത്തില്‍ പറയുന്നു.
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ കേരളാ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് മനേകാ ഗാന്ധി പറഞ്ഞു. കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വെയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും അവർ വിമര്‍ശിച്ചിരുന്നു.
മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ പേരില്ല; വിമർശനവുമായി എം എം മണി
കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്വേഷണ റിപ്പോർട്ട്. കരടിയുടെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.
