Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പന്റെ പണം ബന്ധുക്കൾ തട്ടി, ജോയിന്റ് അക്കൗണ്ടിനെതിരെ പരാതി

സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് രാജപ്പൻ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ്പിക്ക് പരാതി നൽകി. 

relatives extort money from environmentalist rajappan kottayam
Author
Kottayam, First Published Jun 18, 2021, 7:42 AM IST

കോട്ടയം: പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് രാജപ്പൻ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ്പിക്ക് പരാതി നൽകി. പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശിൽപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പണം അക്കൗണ്ടിൽ നിന്നെടുത്തത് രാജപ്പന് വീട് വച്ച് നൽകാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാൽ, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിർമ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടും രാജപ്പന് വീട് വച്ച് നല്‍കാൻ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. തനിക്ക് ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് രാജപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios