തിരുവനന്തപുരം: പ്രളയത്തിനിടെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും കാണാതായവരുടെ ബന്ധുകളുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലമ്പൂരിലെ കവളപ്പാറയിലേയും വയനാട്ടിലെ പുത്തുമലയിലേയും മണ്ണിടിച്ചിലില്‍ കാണാതായ ആളുകളുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. 

ദുരന്തത്തില്‍പ്പെട്ട് കാണാതായ ശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയ ആളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ അതേ സഹായങ്ങള്‍ തന്നെ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കും നല്‍കാനാണ് തീരുമാനം. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതു അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. കവളപാറയിൽ 11 പേരേയും പുത്തുമലയിൽ 5 പേരെയും ആയിരുന്നു കണ്ടെത്താൻ ഉണ്ടായിരുന്നത്.