തിരുവനന്തപുരം: അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. സിസിടിവി സ്ഥാപിച്ചതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ കടയംകുളം സ്വദേശി ജെഫ്രിനെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ജെഫ്രിന് കേസിൽ പങ്കില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികളുമായി മുന്നോട്ട് പോവുമെന്നും പൊലീസ് അറിയിച്ചു.