Asianet News MalayalamAsianet News Malayalam

തൃശൂർ ചെറുതുരുത്തിയിലെ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

2019ലാണ് ചെറുതുരുത്തി സ്വദേശി ക‌ഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച് പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു. കൃഷ്ണപ്രഭയ്ക്ക് 24 വയസായിരുന്നു

relatives sat the woman's suicide was due to dowry abuse
Author
Thrissur, First Published Aug 16, 2021, 4:42 PM IST

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയെന്ന് പരാതി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണം സ്ത്രീധന പീഡ‍നം കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് പരാതി. ചെറുതുരുത്തി പൊലീസിലാണ് ബന്ധുക്കൾ പരാതി നൽകിയത്. സ്ത്രീധനം കൊണ്ടു വരാത്തതിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. 

2019ലാണ് ചെറുതുരുത്തി സ്വദേശി ക‌ഷ്ണപ്രഭ ശിവരാജനെ കല്യാണം കഴിക്കുന്നത്. ഒരുമിച്ച് പഠിച്ച ഇവരുടേത് പ്രേമ വിവാഹമായിരുന്നു. കൃഷ്ണപ്രഭയ്ക്ക് 24 വയസായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios