കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ തലമുണ്ഡനം ചെയ്തു. പുതുപ്പാടി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പിടികൂടി തലമുണ്ഡനം ചെയ്ത ശേഷം പൊലീസിന് കൈമാറിയത്.

പുലര്‍ച്ചെ വീട്ടില്‍കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ബന്ധുക്കള്‍ പിടികൂടിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം പരാതിയൊന്നും കിട്ടാത്തതിനാല്‍ തലമുണ്ഡനം ചെയ്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് താമരശേരി പൊലീസ് പറഞ്ഞു.