Asianet News MalayalamAsianet News Malayalam

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം കടകള്‍ തുറക്കാം; ലോക്ക്ഡൗണ്‍ ഇളവിന് ശുപാര്‍ശ

ചീഫ് സെക്രട്ടറി തല ശുപാര്‍ശയില്‍ തീരുമാനം ഇന്ന്. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. 

relaxation on lockdown restrictions at kerala
Author
Trivandrum, First Published Aug 3, 2021, 7:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതിയിൽ ഇന്ന് നിർണ്ണായക ഇളവുകൾ പ്രഖ്യാപിക്കും. കടകൾ ആഴചയിൽ ആറ് ദിവസവും തുറക്കാനും വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച്ച മാത്രമാക്കാനുമാണ് വിദഗ്ധസമിതിയുടെ ശുപാർശ. ടിപിആർ കണക്കാക്കിയുള്ള അടച്ചുപൂട്ടലിന് പകരം പകരം രോഗികളുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് ശുപാർശ. രണ്ടാം തരംഗത്തിൽ സർക്കാർ സ്വീകരിച്ച ഏറ്റവും പ്രധാന നടപടിയായ പ്രാദേശിക തലത്തിൽ ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ തന്നെ പൊളിച്ചെഴുതും. സർക്കാർ പ്രതിരോധത്തിലായതോടെ  മുഖ്യമന്ത്രിയുടെ കർശന നിർദേശത്തിനൊടുവിൽ ചീഫ്സെക്രട്ടറി തല സമിതി തയ്യാറാക്കിയ ശുപാർശകൾ ഇന്ന് സർക്കാർ പരിഗണിക്കും.   

പുതിയ നിയന്ത്രണം എങ്ങനെയെന്നതിൽ തീരുമാനവും ഇന്നുണ്ടാകും. അടച്ചിടാനുള്ള മാനദണ്ഡം ടിപിആർ ആക്കുന്നതിലാണ് വൻ അശാസ്ത്രീയതാ ആരോപണവും വ്യാപക പ്രതിഷേധവും ഉയർന്നത്. ഇതിന് പകരം കേസുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണം വേണമെന്നാണ് പ്രധാന ശുപാർശ. തദ്ദേശസ്ഥാപനം മുഴുവനായി അടയ്ക്കേണ്ട. പകരം മൈക്രോ കണ്ടെയിന്‍മെന്‍റ് രീതിയിലേക്ക് പോകാം. നിലവിലെ ലോക്ക്ഡൗൺ രീതി ഉചിതമല്ലെന്നാണ് കെജിഎംഒഎയും നിർദേശിച്ചിരിക്കുന്നത്. സമ്പർക്കം കണ്ടെത്തൽ, ക്വാറന്റീൻ എന്നിവ കർശനമായി നടപ്പാക്കാനും ഇതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകാനും കെജിഎംഒഎ ശുപാർശ ചെയ്തിട്ടുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios