Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതിയിലും ആശ്വാസത്തോടെ കോഴിക്കോട്: ഇന്ന് 35 പേർക്ക് രോഗമുക്തി

ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 220 ഉം രോഗമുക്തി നേടിയവര്‍ 136 ഉമായി. അറുപത് ശതമാനത്തിന് മുകളിലാണ് ജില്ലയിലെ കൊവിഡ് രോഗമുക്തി നിരക്ക്. 

relief day for kozhikode in covid fight
Author
Kozhikode, First Published Jun 24, 2020, 8:23 PM IST


കോഴിക്കോട്: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ഇന്നത്തെ കണക്കുകൾ കോഴിക്കോടിന് ആശ്വാസം നൽകുന്നതാണ്. ഇന്ന് മൂന്ന് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ചികിത്സയിലായിരുന്ന 35 പേർക്ക് രോഗമുക്തി ലഭിച്ചത് കൊവിഡ് പോരാട്ടത്തിൽ കോഴിക്കോടിന് ആത്മവിശ്വാസവും ആശ്വാസവും നൽകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

ഇന്നത്തോടെ കോഴിക്കോട് ജില്ലയുടെ കൊവിഡ് മുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഇന്ന് പോസിറ്റീവായ മൂന്ന് പേരും വിദേശത്ത് നിന്നും വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം). മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. 

ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 220 ഉം രോഗമുക്തി നേടിയവര്‍ 136 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട് ചികിത്സയിലുണ്ട്. ഇന്ന് 309 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 11292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11014 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10763 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 278 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട്ട് ഇന്ന് കൊവിഡ് പോസിറ്റീവായവര്‍ 

1. പെരുവയല്‍ സ്വദേശി (47) ജൂണ്‍ 22 ന് വിമാനമാര്‍ഗ്ഗം സൗദിയില്‍ നിന്നു കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരി ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനക്ക് നല്‍കി. തുടര്‍ന്ന് ടാക്സിയില്‍ പെരുവയലിലെ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി സിയിലേക്ക് മാറ്റി.

2. മണിയൂര്‍ സ്വദേശിനിയായ ഗര്‍ഭിണി (25) ജൂണ്‍ 4 ന് രാത്രി ദോഹയില്‍ നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക  സ്രവപരിശോധനയുടെ ഭാഗമായി ജൂണ്‍ 22 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. പരിശോധനാ ഫലം  പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേ്ക്ക് മാറ്റി.

3. ചോറോട് സ്വദേശി (23)  ജൂണ്‍ 12 ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നു    കോഴിക്കോട്ടെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.  രോഗലക്ഷണങ്ങളെതുടര്‍ന്ന്  ജൂണ്‍ 22 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി, സ്രവ പരിശോധന നടത്തി. പോസിറ്റീവായതിനാല്‍ ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

കോഴിക്കോട്ട് ഇന്ന് രോഗമുക്തി നേടിയവർ

ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ സെൻ്ററിൽ ചികിത്സയിലായിരുന്ന ഏറാമല സ്വദേശികള്‍ (61, 48, 38 വയസ്സ്), മൂടാടി സ്വദേശി (32), തുറയൂര്‍ സ്വദേശി (47), കൂരാച്ചുണ്ട് സ്വദേശി (23), നരിപ്പറ്റ സ്വദേശി (43), വടകര സ്വദേശികള്‍ (42, 32), മരുതോങ്കര സ്വദേശി (39), കാവിലുംപാറ സ്വദേശി (34), ഒളവണ്ണ സ്വദേശികള്‍ (23, 42), ചെക്യാട് സ്വദേശി (61), രാമനാട്ടുകര സ്വദേശി (22), അഴിയൂര്‍ സ്വദേശികള്‍ (49, 51), ഉണ്ണികുളം സ്വദേശി (26), മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ സ്വദേശി (22), വേളം സ്വദേശി (28), കുന്ദമംഗലം സ്വദേശി (42), താമരശ്ശേരി സ്വദേശിനി (42), പുതുപ്പാടി സ്വദേശി (44), കടലുണ്ടി സ്വദേശി (23), നാദാപരും സ്വദേശി (35), കൂടരഞ്ഞി സ്വദേശിനി (23), ഒഞ്ചിയം സ്വദേശികള്‍ (44, 40), കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്വദേശി (56), കോടഞ്ചേരി സ്വദേശി (24), കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (45, 20), കണ്ണൂര്‍ സ്വദേശികള്‍ (37, 41), സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശിനി (31).

Follow Us:
Download App:
  • android
  • ios