പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫാണു ഡെൻസിയെ  കൊലപ്പെടുത്തിയത് എന്നാണ് സംശയം. ഡെൻസിയുടെ മരണം കൊലപതകമാണോ എന്ന് ഉറപ്പിക്കാനാണ് രണ്ടു വർഷത്തിന് ശേഷമുള്ള പോസ്റ്റ്‌മോർട്ടം.

കൊച്ചി: അബുദാബിയിൽ 2 കൊല്ലം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെൻസിയുടെ മൃതദേഹാവശിഷ്ടങ്ങൾ റീ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെൻസിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാനാണ് പോസ്റ്റ്മോർട്ടം. 

പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫാണു ഡെൻസിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയം. ഡെൻസിയുടെ മരണം കൊലപതകമാണോ എന്ന് ഉറപ്പിക്കാനാണ് രണ്ടു വർഷത്തിന് ശേഷമുള്ള പോസ്റ്റ്‌മോർട്ടം. ലഭ്യമായ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് തെളിവുകൾ
ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് പൊലീസ് അറിയിച്ചു. ഇന്ന് തന്നെ മൃതദേഹം തിരിച്ചെത്തിച്ച് അടക്കം ചെയ്യും. ശാസ്ത്രീയ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും. 

2020 മാർച്ച് 5 ന് അബുദാബിയിൽ വെച്ച് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥനായ ഹാരിസിനെയു൦ ജീവനക്കാരി ഡെൻസിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റുമോ൪ട്ട൦.മൈസൂരുവിലെ പാരന്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫ് കൊലക്കേസിലെ 5 കൂട്ടുപ്രതികളാണ് മൊഴി നൽകിയത്. ഇതേ കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യ൦ നടത്തിയത് എന്നായിരുന്നു വെളിപ്പെടുത്തൽ.ഷൈബീൻ അഷ്റഫിന്റെ വാടക കൊലയാളികളാണ് ഇവർ.തുടർന്നാണ് നിലമ്പൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സ൦ഘ൦ റീ പോസ്റ്റുമോ൪ട്ടത്തിന് നടപടികൾ തുടങ്ങിയത്. 

Read Also; ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ്; പരിശോധന ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ട്

പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.

2017 ലാണ് 'ദിലീപിനെ പൂട്ടണം' എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നൽകിയത്.

Read Also: കൂട്ടബലാത്സംഗം, മര്‍ദ്ദനം, ബന്ധുക്കളുടെ ക്രൂരതയിൽ പെൺകുട്ടി മരിച്ചു; തടയാനെത്തിയ മുത്തശ്ശിക്കും പീഡനം