Asianet News MalayalamAsianet News Malayalam

വിവാഹമോചനം നേടാതെ വീണ്ടും കല്യാണം; സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് സജീഷ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിയിലാണ് പാര്‍ട്ടി നടപടി

Remarriage without divorce;cpim dismissed party leader
Author
Kollam, First Published Feb 22, 2020, 7:59 AM IST

കൊല്ലം: ആദ്യ വിവാഹം നിയമപരമായി ഒഴിയാതെ രണ്ടാമതും വിവാഹം കഴിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡിവൈഎഫ്ഐ മുൻ ജില്ലാ ജില്ലാ പ്രസിഡന്‍റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായിരുന്ന സജീഷിനെതിരെയാണ് പാര്‍ട്ടി നടപടി.

വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് സജീഷ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിയിലാണ് പാര്‍ട്ടി നടപടി. കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രജിസ്റ്റര്‍ കല്യാണം ചെയ്തത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ല രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് സജീഷിനെ നേരത്തെ മാറ്റി നിര്‍ത്തിയിരുന്നു.

കുടുംബ പ്രശ്നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവച്ചത്. പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കണെന്ന് നേതൃത്വം മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്

Follow Us:
Download App:
  • android
  • ios