പാലക്കാട്: നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തിയെന്ന് കണ്ടെത്തൽ. റിപ്പോര്‍ട്ട് ആരോഗ്യ സർവ്വകലാശാല വിസിക്ക് കൈമാറി. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ തിരുത്തി പ്രാക്റ്റിക്കൽ പരീക്ഷയിൽ തോൽപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമാണെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളുടെ പരാതിയ്ക്ക് പിന്നാലെ സർവ്വകലാശാല ഇവർക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ദ അന്വേഷണം നടത്താൻ സിൻറിക്കറ്റ് ഉപസമിതിയെ നിയോഗിച്ചത്.