Asianet News MalayalamAsianet News Malayalam

ലോക കേരളസഭ: പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരത്വ ഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവര്‍ണര്‍ വിവാദ വിഷയങ്ങള്‍ പരമാര്‍ശിച്ചില്ല

Representative Conference Of loka kerala sabha will be inaugurated by cm today
Author
Thiruvananthapuram, First Published Jan 2, 2020, 6:36 AM IST

തിരുവനന്തപുരം: ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക കേരള സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തിന്‍റേയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലാണ് ലേക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കമായത്. ഒന്നാം സമ്മേളനത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവു വരെ മുന്നേറാനായെന്ന് മുഖമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. ലോക കേരള സഭ സ്ഥിരം വേദിയാക്കും.

നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും.അതേപടിയോ ഭേദഗതികളോടെയോ പാസാക്കാം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പൗരത്വ ഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവര്‍ണര്‍ വിവാദ വിഷയങ്ങള്‍ പരമാര്‍ശിച്ചില്ല. ലോക കേരള സഭയുടെ മുദ്രാഗാനത്തിന്‍റെ നൃത്താവിഷ്കാരം ആശാ ശരത്തും സംഘവും അവതരിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. 

Follow Us:
Download App:
  • android
  • ios