Asianet News MalayalamAsianet News Malayalam

Kerala Police: പൊലീസ് തലപ്പത്ത് അഴിച്ചുപണി; 2 ഐജിമാർക്കും 5 ഡിഐജിമാർക്കും സ്ഥാനക്കയറ്റം

ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്. കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ.വി.ജോർജ്ജ് കമ്മീഷണറായി തുടരും

reshuffle in kerala police top level
Author
Thiruvananthapuram, First Published Jan 1, 2022, 7:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യായ (Balram Kumar Upadhyaya), മഹിപാൽ യാദവ് (Mahipal Yadav)  എന്നിവർക്കാണ് എഡിജിപിമാരായി (ADGP) സ്ഥാനക്കയറ്റം നൽകിയത്. കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ.വി.ജോർജ്ജ്  (A V George) കമ്മീഷണറായി തുടരും.

ഐജി സ്പർജൻകുമാറാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ച നിശാന്തിനിയെ പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് മാറ്റി. 

കാനം രാജേന്ദ്രന്റെ മര്‍ക്കസ് നോളജ് സിറ്റി സന്ദർശനത്തെ ചൊല്ലി സിപിഐയില്‍ വിവാദം

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (Kanam Rajendran)  കോഴിക്കോട് (Calicut) കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റി (Markaz Knowledge City) സന്ദര്‍ശിച്ചതിനെച്ചൊല്ലി സിപിഐയില്‍ (CPI)  വിവാദം. നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയതു സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരവെയാണ് കാനം നോളജ് സിറ്റിയിലെത്തിയത്. തോട്ടഭൂമി തരം മാറ്റയുളള നിര്‍മാണത്തിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തുവിട്ടത്. (കൂടുതൽ വായിക്കാം...)
 

Follow Us:
Download App:
  • android
  • ios