വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തില്‍ പെട്ടികള്‍ വച്ചിട്ടുണ്ട്. ഈ പെട്ടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫീസുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

കോട്ടയം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കളക്ടറേറ്റ് ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് കളക്ടറേറ്റ് കവാടത്തില്‍ പെട്ടികള്‍ വച്ചിട്ടുണ്ട്. ഈ പെട്ടികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ശേഖരിച്ച് സമയബന്ധിതമായി അതത് ഓഫീസുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ ഓഫീസുകളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ഇങ്ങനെ ഓഫീസുകളിലേക്ക് പോകുന്നവരുടെ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. കളക്ടറേറ്റിലേക്കുള്ള പ്രവേശനവും മടക്കവും പ്രധാന കവാടത്തില്‍കൂടി മാത്രമാക്കി.