നവമാധ്യമ നിയന്ത്രങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും കമാണ്ടൻ്റ് അറിയിച്ചു.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് യൂണിഫോമിട്ട് ഫോട്ടോയും റീൽസും വേണ്ടെന്ന് വനിതാ ബറ്റാലിയൻ കമാണ്ടൻ്റ്. സാമൂഹിക മാധ്യമ ഇടപടലിൽ ഡിജിപി ഇറക്കിയ സർക്കുലർ തെറ്റിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് യോഗേഷ് മാണ്ഡ്യ സർക്കുലർ വഴി മുന്നറിയിപ്പ് നൽകി.

പൊലീസുകാരുടെ നവമാധ്യമ ഇടപെടലിന് കുറിച്ച് 2015ൽ ഡിജിപി വിശദമായ സർക്കുലർ ഇറക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കുള്ള നിയന്ത്രണങ്ങളിൽ സർക്കാർ ഉത്തരവ് വേറെയുമുണ്ട്. യൂണിഫോം സേനയെന്ന നിലയിൽ പൊലീസുകാർക്കുള്ള നിബന്ധനകളായിരുന്നു സർക്കുലറിൽ. വ്യക്തിപരമായ അക്കൗണ്ടിൽ യൂണിഫോമിലെ പ്രൊഫൈൽ ചിത്രം ഉള്‍പ്പെടെ കാക്കിയിട്ട ചിത്രം പാടില്ല, രാഷ്ട്രീയം പറയുകയോ ചിത്രീകരിക്കുക ചെയ്യരുത്. സർക്കുലറിൽ ഇപ്പോൾ മെല്ലെപ്പോക്കായത് കൊണ്ടാണ് വനിതാ ബറ്റാലിയൻ കമാണ്ടൻറിൻറെ ഇടപെടൽ. 

റീൽസ് ചിത്രീകരണം ശ്രദ്ധയിപ്പെട്ടതോടെയാണ് കമാണ്ടൻറ് സർക്കുലറിക്കിയത്. പൊലിസ് യൂണിഫോമിൽ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതും റീൽസ് പങ്കുവയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഡിജിപിയുടെ സർക്കുലർ ലംഘിച്ചാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നത്. സാമൂഹിക മാധ്യമ ഇടപെലിൽ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഓരോ സേനാംഗവും സത്യവാങ്മൂലം എഴു നൽകണമെന്നും കമാണ്ടൻറിൻെറ സർക്കുലറിൽ പറയുന്നു. തൊഴിൽസമയത്തു പോലും റീൽസ് ചിത്രീകരണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പുതിയ സർക്കുലർ പുറത്തിറക്കുമെന്നും പൊലീസിനെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

YouTube video player