വിടുവായത്തം പറയുന്ന പിവി അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി
കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ. കമാൽ പാഷാണം വിളിക്കെതിരെയാണ് പ്രതികരണം. തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും പറഞ്ഞു. എംഎൽഎ സ്ഥാനത്തിന്റെ മാന്യത അൻവർ കാണിക്കണം. പിവി അൻവറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചുവിട്ടാൽ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും. അത് നല്ലതല്ല. വിടുവായത്തം പറയുന്ന പിവി അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.

